കോട്ടയം: തനിക്ക് അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയ നടത്തി പോരാട്ടത്തിന്‍രെ പാതയിലാണ് എന്ന് വെളിപ്പെടുത്തി നിഷ ജോസ് കെ മാണി. സോഷ്യല്‍മീഡിയയില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് നിഷ ജോസ് കെ മാണി രോഗവിവരം അറിയിച്ചത്.
അതേസമയം, തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ നിഷ പറഞ്ഞു.
2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നെന്നും നിഷ ജോസ് വെളിപ്പെടുത്തി.
2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്. താന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും നിഷ ജോസ് വിശദീകരിക്കുന്നു. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ഓപ്പറേഷന്‍ സമയത്തടക്കം ജോസ് കെ മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പംനിന്നു. ഇതില്‍കൂടുതല്‍ എന്താണ് വേണ്ടതെന്ന് നിഷ ജോസ് ചോദിക്കുന്നു.
രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളിലുള്ള കരുത്താണ്. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് തനിക്കുണ്ട്. അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. കാന്‍സറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂവെന്നും നിഷ ജോസ് കൂട്ടിച്ചേര്‍ത്തു.