തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. വേണാട് എക്‌സ്പ്രസും ജനശതാബ്ദിയുമാണ് തടഞ്ഞത്.
ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതോടെ, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം രാത്രി തന്നെ നിശ്ചലമായിരുന്നു. സ്വകാര്യ ബസുകളും നിരത്തിലോടില്ല. പെട്രോള്‍ പമ്പുകളും ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കടകള്‍ അടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികളും വ്യക്തമാക്കി.