കോട്ടയം: ആള്‍ദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് കൈവശം വെച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വൈക്കം താലൂക്കിലെ വടയാര്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഏഴ് എക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചിരുന്ന ഭൂമിയാണിത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പീഡനക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് സന്തോഷ് മാധവന്.
Discussion about this post