കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ഇക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്. അതിന് പിന്നാലെയാണ് മറ്റൊരു ശ്രമം കൂടി നടത്തിയതായി റിപ്പോര്‍ട്ട് വരുന്നത്.
829 ഗ്രാം സ്വര്‍ണ്ണമാണ് ചക്ര ഷൂസിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ താമരശേരി സ്വദേശിയെ പോലീസ് പിടികൂടി. താമരശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീര്‍ ആണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ജംഷീര്‍ വിമാനത്താവളത്തില്‍ വെച്ചുള്ള പരിശോധനയില്‍ ആണ് കുടുങ്ങിയത്. 24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വര്‍ണം.
Discussion about this post