നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശം രീതിയില്‍ പെരുമാറിയ സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു.
നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തിയത്. ഇപ്പോഴിതാ അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇളയമകന്‍ മാധവ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാധവ് ചിത്രം പങ്കുവെച്ചത്.
തന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. ’99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് കുറിച്ചത്.
മാധവിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയുടെ മൂത്തമകനും നടനുമായ ഗോകുല്‍ സുരേഷ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ സുരേഷ് ഗോപിയെ ട്രോള്‍ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം വൈറലായി മാറിയിരുന്നു.