ആലുവയില്‍ 5 വയസ്സുകാരിയുടെ കൊലപാതകം; വിധി നവംബര്‍ നാലിന്

ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസില്‍ പ്രതി.

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ വിധി നവംബര്‍ നാലിന് പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസില്‍ പ്രതി.

ജൂലൈ 28നാണ് 5 വയസുകാരിയെ അസ്ഫാക് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 4 നാണ് കേസില്‍ വിചാരണ തുടങ്ങിയത്.

അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. കൊലപാതകം ബലാല്‍സംഗം തട്ടിക്കൊണ്ടുപോകല്‍ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു കേസില്‍ പ്രതിയുടെ വാദം.

ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെയാണ് അസ്ഫാക് ആലം കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി.

Exit mobile version