കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലന്‍സ് സംഘം കൈയ്യോടെ പൊക്കിയത്.

മലപ്പുറം: കൈവശവകാശ രേഖ നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലന്‍സ് സംഘം കൈയ്യോടെ പൊക്കിയത്.

കൈവശവകാശ രേഖ നല്‍കുന്നതിനായി ബിജു എല്‍ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീര്‍ കൈക്കൂലി വാങ്ങിയത്. എന്നാല്‍ ബിജു വിവരം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലന്‍സ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളത് അറിയാതെ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തു.

Exit mobile version