പെരുമ്പിലാവ്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയപരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയാ(25)ണ് ഈ മാസം 25ന് വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചത്.
തുടര്‍ന്ന് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണു ഭര്‍ത്താവിന് എതിരെ കേസെടുത്തത്. സംഭവദിവസം സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. നാളുകളായി ഭരതൃപീഡനത്തെ കുറിച്ച് സബാന പരാതി ഉയര്‍ത്തിയിരുന്നു.

സബീന മരിക്കുന്നതിനു തൊട്ടുമുന്‍പു തന്റെ മാതാവിനെ വിളിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ ശേഷം സെല്‍ഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തിരുന്നു.
പിന്നാലെ തന്നെ മലപ്പുറം ജില്ലയിലെ കൊഴിക്കരയില്‍ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്തെ വീട്ടില്‍ എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല. സബീനയും സൈനുല്‍ ആബിദും തമ്മിലുള്ള വിവാഹം 8 വര്‍ഷം മുന്‍പായിരുന്നു.
ALSO READ-ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ കത്തിനശിച്ചു
എന്നാല്‍ സബീന കഴിഞ്ഞ 7 വര്‍ഷവും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കല്‍ സലീം ആരോപിച്ചു. ഈ കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു.
ഇതോടെ ബന്ധുക്കളില്‍ ചിലര്‍ ഇനി പ്രശ്‌നം ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മകളെ ആ വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അനുവദിക്കുകായിരുന്നു എന്ന് പിതാവ് പറഞ്ഞു.

അതേസമയം, മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികള്‍ പൂര്‍ത്തിയാക്കുകയും മൂത്ത മകനെ മദ്രസ്സയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിളിയാണു മകളെ മരണത്തിലേക്കു തള്ളിവിട്ടതെന്ന് പിതാവ് പറഞ്ഞു.
















Discussion about this post