പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോക്ടര്‍ രജിത് കുമാറിനും മറ്റ് രണ്ട് പേര്‍ക്കും നായയുടെ കടിയേറ്റു.
ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞു.
രാവിലെ ഏഴുമണിയോടെ കുമ്പഴയില്‍വെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാള്‍ക്ക് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകന്‍ എന്ന ഇതരസംസ്ഥാനത്തൊഴിലാളിയ്ക്കും കടിയേറ്റു. തുടര്‍ന്ന് എട്ടുമണിയോടെ പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.