കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഡൊമനിക് മാര്‍ട്ടിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്‌ഫോടനമെന്നും എഫ്‌ഐആറില്‍ പറയുന്നു.
തീവ്രവാദ സ്വഭാവത്തോടെയുള്ളതും രാജ്യത്തിന് ഭീഷണിയാകുന്നതുമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. താനാണ് സ്‌ഫോടനം നടത്തിയതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. യഹോവ സാക്ഷിയുടെ സമ്മേളനത്തിനിടെയായിരുന്നു സ്‌ഫോടനം.
ഇന്ന് രാവിലെ 9.30യോടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഡൊമനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post