നടന്നത് പ്രഹര ശേഷികുറഞ്ഞ ഐഇഡി സ്‌ഫോടനം; ഇടപെട്ട് കേന്ദ്രം; വിവരങ്ങള്‍ തേടി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: കളമശേരിയിലെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രം. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ തേടി. മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ വിവങ്ങള്‍ ആരാഞ്ഞു.

ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുകയെന്നാണ് വിവരം. നിലവില്‍ അന്വേഷണ ചുമതല എഡിജിപി ആര്‍ അജിത് കുമാറിനാണ്.

സ്‌ഫോടനത്തിന് പിന്നില്‍ പ്രഹര ശേഷികുറഞ്ഞ സ്‌ഫോടക വസ്തുക്കളാണെന്നാണ് വിവരം. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചു. കരിമരുന്ന് സാന്നിധ്യവും സ്‌ഫോടന സ്ഥലത്തുണ്ടെന്നാണ് വിവരം.

സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ALSO READ-കളമശ്ശേരിലെ സ്ഫോടനം; ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ കേന്ദ്ര നിർദ്ദേശം

സ്‌പോടനത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുകയുമാണ്.

Exit mobile version