കൊച്ചി: കളമശ്ശേരിയിലെ സ്ഫോടന കേസില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ്, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post