കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ ഹാളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുപേർ ഗുരുതരാവസ്ഥയിലാണെന്നും 23 പേർ പരിക്കേറ്റ് ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംഭവം അതീവഗൗരവമായി കാണുകയാണ് എന്നും ഡിജിപി ഉൾപ്പടെയുള്ളവരെ ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും അല്ലാതെ നിഗമനത്തിലെത്തുന്നില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
ഉഗ്രശബ്ദത്തോടെ 9.30യോടെയാണ് ഹാളില്‍ സ്‌ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ അവസാന ദിനമായ മൂന്നാം ദിനത്തിലാണ് ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്ത് നിനന് സ്‌ഫോടനമുണ്ടായത്.’പ്രാര്‍ത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറി ഉണ്ടായത്. സ്റ്റേജിന്റെ മധ്യഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും ഓരോ സ്ഫോടനം കൂടിയുണ്ടായി’- എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ALSO READ- കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
2000ത്തിലേറെ ആളുകള്‍ എത്തിയ കണ്‍വെന്‍ഷന്‍ സമാപിക്കാനിരിക്കെയായിരുന്നു പൊട്ടിത്തെറി. രാവിലെ 9.30-ഓടെ എല്ലാവരും പ്രാര്‍ഥനയ്ക്കായി ഹാളിലെത്തിയിരുന്നു. കണ്ണടച്ച് നില്‍ക്കെ ഹാളിന്റെ നടുവില്‍ ഉഗ്ര ശബ്ദത്തോടെ ആദ്യ സ്ഫോടനം നടന്നു. ഇതോടെ ഹാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ചിതറിയോടി. സാമ്ര കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
പരിക്കേറ്റവര്‍ക്കെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട് പൊട്ടിത്തെറിക്കുന്ന യാതൊരു വസ്തുവും സ്ഥലത്തുണ്ടാിയിരുന്നില്ലെന്നും എല്ലാവരും വളരെ സുരക്ഷയോടെയാണ് ഹാളില്‍ പ്രവേശിച്ചതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.