2 വയസ്സ് തികയുംമുമ്പ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്’ ല്‍ ഇടംപിടിച്ച് കൊച്ചുമിടുക്കി, വൈറല്‍ വീഡിയോ

പാലക്കാട്: രണ്ട് വയസ്സ് തികയുമ്പോഴേക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് കൊച്ചുമിടുക്കി. പാലക്കാട് മുതലമടയിലെ ഇഷാന്‍വിയയാണ് ഇപ്പോഴത്തൈ സോഷ്യല്‍ മീഡിയയിലെ താരം.

ഇഷാന്‍വിയക്ക് വയസ്സ് 2 ആവുന്നതേയുള്ളൂ. കയ്യിലുള്ളത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് മെഡല്‍. ഈ ചെറു പ്രായത്തില്‍ നിറങ്ങളും ചിത്രങ്ങളും വസ്തുക്കളും അടക്കം ഇഷാന്‍വിയ തെറ്റാതെ പറഞ്ഞത് 205 വാക്കുകളാണ്.

10 മാസം ആയപ്പോഴേക്കും കുഞ്ഞ് സംസാരിക്കുമായിരുന്നെന്നാണ് അമ്മ ശോഭിക പറയുന്നത്. അച്ഛാ എന്നൊക്കെ വ്യക്തമായി പറയുമായിരുന്നു ആ കൊച്ചുമിടുക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിനെ കുറിച്ച് കേട്ടപ്പോള്‍ മുതല്‍ റെക്കോര്‍ഡിന് ശ്രമിച്ചെന്നും, ആദ്യം അയച്ചപ്പോള്‍ തന്നെ ഓകെ ആയെന്നും അമ്മ പറഞ്ഞു. ഇപ്പോള്‍ പൊതുവിജ്ഞാനമൊക്കെ പഠിപ്പിക്കുന്നുണ്ട് അമ്മ ശോഭിക പറഞ്ഞു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

Exit mobile version