തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.
വിദ്യാര്‍ഥികളുടെ കണ്സഷന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചത്. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു. ഒക്ടോബര്‍ 31ലെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമക്കി.
വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതില്‍ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം വെക്കാന്‍ പറ്റില്ലെന്നും ഇതിന് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
Discussion about this post