തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് ഇന്ന് മാത്രം 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില 45,920 ആയി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.
ഗ്രാമിന് 60 രൂപയാണ് കൂടിയത്. ജി എസ് ടിയും പണിക്കൂലിയും ഒക്കെ ആകുമ്പോള്‍ അന്‍പതിനായിരം കൊടുത്താലും ഒരു പവന്‍ കിട്ടാത്ത സ്ഥിതിയാണ്. 5,740 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
also read: ’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലും’: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി
കഴിഞ്ഞദിവസം പവന് 45,440 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. അതേസമയം, മൂന്നാഴ്ചയ്ക്കിടെ ആയിരങ്ങളാണ് പവന് കൂടിയത്. നാലായിരം രൂപയോളമാണ് സ്വര്‍ണ്ണവിലയില്‍ കൂടിയത്.
ഈ മാസം അഞ്ചിന് 41,920 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. ഇതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നാല്‍പ്പത്തിയാറായിരത്തിനടുത്തെത്തിയത്. ഇരുപത്തിനാല് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 528 രൂപയാണ് ഇന്ന് കൂടിയത്.
ഇതോടെ വില 50,096 ആയി. ഗ്രാമിന് 66 രൂപ കൂടി. 6,262 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 49,568 രൂപയായിരുന്നു.