പുനലൂര്‍: കേരളത്തെ നടുക്കിയ ഉത്രവധക്കേസ് പ്രതി സൂരജ് എസ്. കുമാറിനു സ്ത്രീധന പീഡനക്കേസില്‍ ജാമ്യം. അതേസമയം, ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനു പുറത്തിറങ്ങാനാവില്ല.
പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്കു വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും കോടതിയില്‍ ഹാജരായി. ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതി സൂരജ്.
also read: ടിക്കറ്റിന് മൂന്ന് രൂപ കുറവ്: വിദ്യാര്‍ഥിനിയെ പാതിവഴിയില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍
വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു മറ്റു പ്രതികള്‍.
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനന്‍, സഹോദരന്‍ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി.