തിരുവനന്തപുരം: പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂര്‍ എംപി നടത്തിയ പരാമര്‍ശത്തില്‍ എന്താണ് തെറ്റെന്ന് ചോദിച്ച് സുരേഷ് ഗോപി. തരൂര്‍ ഹമാസിനെ ഭീകരസംഘടനയെന്ന് വിശേഷിപ്പിക്കുകയും ഗാസയില്‍ നടക്കുന്നത് യുദ്ധമാണെന്നും തരൂര്‍ പരാമര്‍ശിച്ചിരുന്നു.
ഇതിനെ സംബന്ധിച്ചാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. ‘ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?. കോണ്‍ഗ്രസായാലും ബിജെപിയായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരല്ലേ ഉള്ളതെന്ന് സുരേഷ്ഗോപി ചോദിക്കുന്നു.
മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. മുസ്ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ലിങ്ങളാണവരെ തീര്‍ക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ALSO READ- 45 പവനിലേറെ തൂക്കം; ഗുരുവായൂരമ്പലത്തില്‍ വഴിപാടായി ലഭിച്ചത് രണ്ട് സ്വര്‍ണ കിരീടങ്ങള്‍
അതേസമയം, ഇസ്രയേലിന് അനുകൂലമായി പരാമര്‍ശം നടത്തിയെന്ന വിവാദങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. രംഗത്തെത്തി. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു.
Discussion about this post