ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് രണ്ട് സ്വര്‍ണ കിരീടങ്ങള്‍. തിരുവനന്തപുരം സ്വദേശി നാഥന് മേനോനാണ് ഗുരുവായൂരമ്പലത്തില്‍ രണ്ട് കിരീടങ്ങളും സമര്‍പ്പിച്ചത്.
രണ്ട് കിരീടങ്ങളും ചേര്‍ന്ന് 45 പവനിലേറെ തൂക്കം വരും. പ്രഭാവലയവും ചുവപ്പ് കല്ല് പതിച്ചതുമായി 26 പവന്റെ കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിച്ച 19 പവന്റെ കിരീടം ശാസ്താവിനും ചാര്‍ത്തി.
മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി കിരീടങ്ങള്‍ ഏറ്റു വാങ്ങി. നേരത്തെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഓടക്കുഴല്‍ പ്രവാസി മലയാളി ബിസിനസ്സ്മാന്‍ ഗുരുവായൂരപ്പന് സമ്മാനിച്ചിരുന്നു.
Discussion about this post