തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയില്‍ വന്‍ മോഷണം. ലക്ഷങ്ങള്‍ വില വരുന്ന യന്ത്രങ്ങള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. ഉച്ചക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ നെയ്ത്തു ശാലയിലാണ് മോഷണം നടന്നത്.
25 ലക്ഷം വില വരുന്ന യന്ത്രങ്ങളാണ് മോഷണം പോയത്. അറ്റകുറ്റ പണികള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ട്രാന്‍സ്ഫോമറും ജനറേറ്ററുമടക്കം സാധനങ്ങള്‍ മോഷണം പോയത് അറിയുന്നത്. പരാതിയെ തുടര്‍ന്ന് പൊഴിയൂര്‍ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
also read: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കുതിച്ചെത്തിയ കാര്‍ ഇടിച്ചു, 25കാരിക്ക് ദാരുണാന്ത്യം
കോവിഡിന് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ ഷട്ടര്‍ മുകളില്‍ നിന്നും പൊളിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. അഞ്ച് മാസം മുന്‍പും സമാനരീതിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്നും ചെമ്പ് തകിടുകളും ഇലക്ടിക് വയറുകളും മോഷ്ടിച്ച് കടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇലക്ടിക് ജോലികള്‍ പുനരാംഭിക്കുന്നതിന് വേണ്ടി ഡയറക്ടേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇവിടെ വന്നിരുന്നു. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് ജനറേറ്ററുകള്‍, ഒരു ട്രാന്‍സ്ഫോമര്‍ അതിന്റെ കണ്‍ട്രോള്‍ പാനല്‍ ഇവയെല്ലാം നശിപ്പിച്ച് ഇരുമ്പ് സാധനങ്ങളെല്ലാം കള്ളന്മാര്‍ കൊണ്ടു പോയി.