മദ്യലഹരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ചു, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 22കാരന് ദാരുണാന്ത്യം

കൊച്ചി: മദ്യലഹരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വില്ലിങ്ഡന്‍ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.

പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകന്‍ വിനയ് മാത്യുവാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. വില്ലിങ്ഡന്‍ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലില്‍ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

also read: യുഎഇയിൽ മഴയും പൊടിക്കാറ്റും; വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ സ്വദേശി ബാലൻ മരിച്ചു

കഴിഞ്ഞ ദിവസം രാത്രി 2.10 യോടെയാണ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ യുപി സ്വദേശി പങ്കജ് കുമാര്‍ (35), അന്തരീക്ഷ് ധാകര്‍ (23) എന്നിവരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

14 ദിവസത്തേക്ക് ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നെന്നു പരിശോധനയില്‍ തെളിഞ്ഞതായി ഹാര്‍ബര്‍ എസ്‌ഐ സി ആര്‍ സിങ് പറഞ്ഞു.

also read: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

മട്ടാഞ്ചേരി ഹാള്‍ട്ട് ഭാഗത്ത് നിന്ന് വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

Exit mobile version