തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും ഒത്താശ ചെയ്ത ഭാര്യാമാതാവിനും കടുത്ത ശിക്ഷ വിധിച്ച് കോടതി. മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
27 വര്‍ഷം തടവുശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
also read: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post