കൊല്ലം: ഒന്നരദിവസമായി കാറിന്റെ ബോണറ്റിനുള്ളില്‍ കയറിക്കൂടിയ രാജവെമ്പാല നാടുചുറ്റലിനൊടുവില്‍ പിടിയില്‍. ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറിനുള്ളില്‍ നിന്നാണ് ആറടി വലിപ്പമുള്ള രാജവെമ്പാലയെ പിടികൂടിയത്.
കാറില്‍ ഉല്ലാസയാത്ര പോയതായിരുന്നു മനോജും കുടുംബവും. വനമേഖലയില്‍നിന്നാണ് രാജവെമ്പാല കാറിന്റെ ബോണറ്റിനുള്ളില്‍ കയറിക്കൂടിയത്. ആങ്ങാമൂഴി ചെക്പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്പിനെ കണ്ടത്.
ഇവര്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി സാവധാനം വാഹനമോടിക്കുന്നതിനിടയില്‍ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുകയായിരുന്നു. വാഹനം ഏറെ നേരം റോഡരികില്‍ നിര്‍ത്തിയെങ്കിലും പാമ്പിനെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് യാത്ര തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്‍ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്പ് ഉള്ളിലുണ്ടാകാന്‍ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കില്‍ത്തന്നെ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
also read: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
പിന്നീട് വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചു. എന്നാല്‍ പാമ്പിനെ കണ്ടില്ല. പക്ഷേ രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി.
ഈ സംഭവം മനുരാജ് ‘കേരളത്തിലെ പാമ്പുകള്‍’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവെച്ചു. പലരും പറഞ്ഞത് പാമ്പ് കാറിനടിയിലുണ്ടെന്നായിരുന്നു. തുടര്‍ന്ന് വാവസുരേഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവസുരേഷ് ഏറെ നേരം പരതിയിട്ടും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
also read: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
തുടര്‍ന്ന് നായയെ കൊണ്ടുവന്ന് മണം പിടിപ്പിച്ച് രാജവെമ്പാല ഉള്ളിലുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്.
Discussion about this post