അടൂര്‍: വസ്തു വാങ്ങാനെന്ന പേരില്‍ ജയചന്ദ്രന്‍ എന്നയാളുടെ കൈയ്യില്‍ നിന്നും 37,45,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് കോലിയക്കോട് പ്രിയഭവനില്‍ പ്രിയ(35), തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് അറസ്റ്റ്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവാങ്ങാനെന്ന വ്യാജേന പ്രിയയാണ് ആദ്യം ഇവരെ സമീപിക്കുന്നത്.
വസ്തു ഇഷ്ടപ്പെന്ന് പറഞ്ഞ പ്രിയ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി മറ്റൊരു ദിവസം ജയചന്ദ്രന്റെ മൂന്നാളത്തെ വീട്ടിലെത്തി. തുടര്‍ന്ന് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി. വായ്പയെടുത്താണ് സ്ഥലം വാങ്ങുന്നതെന്നും ദമ്പതികളെ
അറിയിച്ചു.
രണ്ടുദിവസം കഴിഞ്ഞ്, പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ തങ്ങള്‍ക്ക് വായ്പയുണ്ടെന്നും ഇത് അടച്ചുതീര്‍ത്താലേ പുതിയ വായ്പ കിട്ടുകയുള്ളൂവെന്നും പറഞ്ഞു. വായ്പ അടച്ചുതീര്‍ക്കാന്‍ ആദ്യം കുറച്ചുപണം തരണമെന്നും ആവശ്യപ്പെട്ടു.
പല തവണയായി ഗൂളിള്‍പേയിലും ബാങ്ക് അക്കൗണ്ടിലൂടെയും ഇതിനായി പണം കൈപ്പറ്റി. 33 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങി. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതികള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി.