തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒമ്പത് വയസ്സുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകന് ജോണ്‍ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ മാലിന്യക്കുഴിയില്‍ നിന്ന് കണ്ടെത്തിയത്.
കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോണ്‍ പോള്‍. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post