സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവഗുരുതരാവസ്ഥയില്‍: ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കുടുംബം

തിരുവനന്തപുരം: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അതീവഗുരുതരാവസ്ഥയില്‍. ചികിത്സാ സഹായം തേടി കുടുംബം. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ആളാണ് ബാലചന്ദ്ര കുമാര്‍.

വിട്ടുമാറാത്ത വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ബാലചന്ദ്രകുമാര്‍. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും ഭാര്യ അറിയിച്ചു. ഒരു ഇന്‍ഷുറന്‍സ് സപ്പോര്‍ട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു.

കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഒരേയോരാള്‍ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാര്‍ക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും അവര്‍ വിവരിച്ചു. 2 കുട്ടികള്‍ മാത്രമുള്ള കുടുംബമായതിനാല്‍ തന്നെ ദൈനംദിന ചെലവുകള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ ദുഷ്‌കരമായ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നില്‍ക്കാന്‍ ഏവരും തയ്യാറാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകള്‍ക്കായി നിങ്ങള്‍ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യര്‍ത്ഥിച്ചു.

ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്. ബാലചന്ദ്ര കുമാറിന്റെ ചികിത്സയ്ക്കായുള്ള സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും അവര്‍ പങ്കുവച്ചു.
അക്കൗണ്ട് വിവരങ്ങള്‍ ചുവടെ

Bank Name: RBL Bank
Account number : 2223330018007765
Account name : P Balachandra Kumar
IFSC code : RATN0VAAPIS
(The digit after N is Zero)
For UPI Transaction: assist.igbal1594@icici
Donations via ICICI Bank UPI and RBL Bank Transfer are safe with ImpactGuru.

Exit mobile version