കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ഇരട്ടകളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചാനല്‍ ഷോകളിലെ ഇരുവരുടെയും പ്രകടനങ്ങള്‍ വൈറലായതോടെയാണ് ശ്രദ്ധേയരായത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വൈറലായി മാറി. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. നര്‍ത്തകരായ ഇരുവരും ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളിലൂടെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇരുവരും വിവാഹിതരായിരിക്കുകയാണ്.
ഇരട്ടകളെ തന്നെയാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും വിവാഹം ചെയ്തത്. സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരാണ് വരന്മാര്. ഒരേ വേദിയില്‍ വച്ചാണ് വിവാഹം നടന്നത്. ഇരട്ടകളെ തന്നെയാണ് വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നും എന്നാല്‍ മാത്രമേ ഞങ്ങളുടെ വൈബ് മനസ്സിലാകു എന്നു ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും പറഞ്ഞിരുന്നു.
ബി എ ഭരതനാട്യം വിദ്യാര്‍ഥിനികളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഇവര്‍ ഡ്രെസ്സിങ്ങിലും, രൂപത്തിലും മാത്രമല്ല, പരീക്ഷക്ക് കിട്ടുന്ന മാര്‍ക്കില്‍ വരെ ഒരേ പോലെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരുമിച്ച് നടക്കുന്ന ഒരേ ഇഷ്ടങ്ങള്‍ പങ്കിടുന്ന ഈ സഹോദരിമാര്‍ക്ക് പണ്ടു തൊട്ടേ മറ്റൊരു ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച് ഒരേ വീട്ടില്‍ താമസിക്കണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു.
View this post on Instagram
Discussion about this post