നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബോംബ് എറിഞ്ഞ സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍! മുഖ്യപ്രതി ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഇപ്പോഴും ‘ഇരുട്ടില്‍’

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബോംബ് എറിഞ്ഞ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. എന്നാല്‍ കേസിലെ മുഖ്യപ്രതി ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഇതുവരെയും ഇയാളെ പിടികൂടാനിയിട്ടില്ല.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സ്റ്റേഷന് ബോംബ് എറിഞ്ഞതിലെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായ അക്രമം അരങ്ങേറിയിരുന്നു.

നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ഒപ്പിയെടുത്തതും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ബിജെപി നേതാവും നേതൃത്വവും വെട്ടിലായത്. ഒളിവിലുള്ള മുഖ്യപ്രതി പ്രവീണാണ് ബോംബ് എറിഞ്ഞത്. ഒളിവിലുള്ള പ്രവീണിനായി നാട് മുഴുവന്‍ പോലീസ് വലവിരിച്ചിട്ടുണ്ട്. താമസിയാതെ തന്നെ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Exit mobile version