കൊച്ചി: ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ച യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുല്‍ (23)എന്ന യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെയാണ് യുവാവിന്റെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.
രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ബുധനാഴ്ച ആണ് ഷവര്‍മ്മ കഴിച്ചത്. അന്ന് മുതല്‍ ശാരീരിക ആസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇന്നലെ ആണ് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മാവേലിപുരം ഉള്ള ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താണ് ഷവര്‍മ്മ വരുത്തിച്ച് കഴിച്ചത്.
രാഹുലിന്റെ ആരോഗ്യവസ്ഥ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മാവേലിപുരം ഉള്ള ഹോട്ടല്‍ ഹയാത്തിനെതിരെ ആണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തു.
Discussion about this post