കൊല്ലം: ഭരണഘടനയെ സാക്ഷിയാക്കി ജീവിതത്തില്‍ ഒന്നായി അബിനും ദേവികയും. കൊല്ലത്താണ് വ്യത്യസ്തമായ വിവാഹം നടന്നത്. ചാത്തന്നൂര്‍ സ്വദേശി അബിനും ദേവികയും.
അബിനും ദേവികയും ഭരണഘടനയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്കിടെയാണ് കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഭരണഘടനയെ സാക്ഷിയാക്കി വേണം വിവാഹമെന്ന് അന്ന് അബിനും ദേവികയും ആഗ്രഹിച്ചിരുന്നു.
വര്‍ഷങ്ങളായി ഭരണഘടനാമൂല്യങ്ങള്‍ ആളുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വാക്കുകളും പ്രവൃത്തിയും രണ്ടു ദിശയിലേക്ക് പോകരുതെന്ന ആഗ്രഹമാണ് ഇത്തരത്തില്‍ വിവാഹമൊരുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അബിന്‍ പറഞ്ഞു.
ഇവരുടെ വിവാഹക്ഷണക്കത്തില്‍ അംബേദ്കറുടേയും ജവാഹര്‍ലാല്‍ നെഹ്റുവിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാഹപന്തലിലും പുറത്തുമെല്ലാം ഭരണഘടന പ്രദര്‍ശിപ്പിച്ചിരുന്നു. ഭരണഘടനാ പ്രചാരകരായ ഇരുവരും. താലികെട്ടിന് ശേഷം പരസ്പരം ഭരണഘടന കൈമാറി.
Discussion about this post