വരുന്നു ഹമൂണ്‍ ചുഴലിക്കാറ്റ്, കേരളത്തില്‍ ഇടിമിന്നലോടു കൂടിയ പെരുമഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദം ഇന്ന് രാവിലയോടെ ചുഴലിക്കാറ്റായി മാറും.

ഹമൂണ്‍ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ഹമൂണ്‍ പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. ചുഴലിക്കാറ്റ് കര തൊടും മുമ്പ് ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.

Also Read: ഇന്നുമുതല്‍ ചെങ്ങന്നൂരിലും സ്റ്റോപ്പ്, വന്ദേഭാരതിന് ഒരുക്കിയത് വമ്പന്‍ സ്വീകരണം, പുതിയ സമയക്രമം അറിയാം

ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് നിഗമനം. അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version