കൊച്ചി: പതിവ് തെറ്റിക്കാതെ ഇത്തവണയും ചോറ്റാനിക്കര പവിഴമല്ലിത്തറയില്‍ പഞ്ചാരിയുമായി നടന്‍ ജയറാം എത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ പഞ്ചാരിമേളത്തോട് കൂടിയ എഴുന്നള്ളിപ്പ് നടന്നത്.
ഇത് പത്താം തവണയാണ് പവിഴമല്ലിത്തറയില്‍ ജയറാം മേളപ്രമാണിയാകുന്നത്. 150 ഓളം കലാകാരന്മാര്‍ക്കിടയിലേക്ക് പ്രമാണിയായി ജയറാം എത്തിയതോടെ തിരക്ക് കൂടി. പതികാലത്തില്‍ തുടങ്ങിയ പഞ്ചാരിയുടെ കാലങ്ങള്‍ മാറിയപ്പോള്‍ ആസ്വാദകര്‍ ആവേശത്തിലായി.
ദുര്‍ഗാഷ്ടമി ദിനത്തില്‍ ദര്‍ശനത്തിനായി ആയിരങ്ങളാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തിയത്. രാവിലെ ശീവേലിക്ക് മൂന്ന് ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്നതിന് മുന്‍പ് തന്നെ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം കാഴ്ച്ചക്കാരെകൊണ്ട് നിറഞ്ഞിരുന്നു.