തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ നിയമിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എസ് സുരേന്ദ്രനെ നിയമിച്ചു. തലസ്ഥാന ജില്ലയില്‍ പോലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയന് ഡിഐജിയായാണ് നിയോഗിച്ചിട്ടുള്ളത്. പോലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരത്തും പോലീസിന് വീഴ്ചെന്നായിരുന്നു ആരോപണം.ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ പുനഃക്രമീകരണം വരുത്തിയിട്ടുള്ളത്. എന്നാല്‍, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
Discussion about this post