അതിശക്തമായ കാറ്റ്, തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണ് അപകടം, കിടപ്പുരോഗിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിപ്പാട്: ആലപ്പുഴയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.

tree| bignewslive

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. വീട്ടില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്. ശക്തമായ കാറ്റിന് പിന്നാലെയാണ് തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണത്.

also read: ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും, സ്വര്‍ണവും കവര്‍ന്നു, സിസിടിവിയും മോഷണം പോയി

തെങ്ങ് വീടിന്റെ ഭാഗത്തേയ്ക്ക് ചരിഞ്ഞ് നില്‍ക്കുകയായിരുന്നു. തെങ്ങ് വീഴുമ്പോള്‍ അമ്മ കട്ടിലിലും മകള്‍ അടുക്കളയിലുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു.

tree| bignewslive

Exit mobile version