മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവിനെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
മരിച്ച സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post