തൃശൂര്‍: ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമ്മാനിച്ച് ഭക്തന്‍. ചങ്ങനാശ്ശേരി സ്വദേശി ദ്വാരകയില്‍ രതീഷ് മോഹനാണ് പൊന്നിന്‍ ഓടക്കുഴല്‍ സമര്‍പ്പിച്ചത്.
നാല്‍പ്പത് പവനോളം തൂക്കം വരുന്ന ഓടക്കുഴലാണ് രതീഷ് മോഹന്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് ഓടക്കുഴല്‍ സമര്‍പ്പിച്ചത്.
also read; പെരുമ്പാവൂരില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
ക്ഷേത്രം അസി. മാനേജര്‍ ലെജുമോള്‍ പൊന്നോടക്കുഴല്‍ രതീഷ് മോഹനില്‍ നിന്നും ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുകയാണ് രതീഷ് മോഹന്‍.