കൊച്ചി: പെരുമ്പാവൂരില്‍ ലൈംഗിക അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരിയെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്.
വെള്ളിയാഴ്ച ഇരിങ്ങോള്‍ പാങ്കുളത്തുള്ള പ്ലൈവുഡ് കമ്പനിയിലാണ് സംഭവം നടന്നത്. ഇവിടത്തെ തൊഴിലാളികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചയ്യുകയാണ്.
കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പാലീസില് വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കുട്ടിയുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
Discussion about this post