കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്.
പിന്നീട് ഷാജുവിനെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷാജുവിന്റെ ഭാര്യ ബിന്ദു, മകന് ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.