കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലയ്ക്കും. തൊഴിലാളികളുടെ പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലിന് സമാനമാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു. ടൂറിസം മേഖലയെയും അവിടുത്തെ ഹോട്ടലുകളും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും പണിമുടക്കും.
സമരസമിതി ട്രെയിന്‍ തടയുന്നതിനാല്‍ ഗതാഗതം വൈകാനിടയുണ്ട്. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. സമരസമിതി ട്രെയിന്‍ തടയുന്നതിനാല്‍ ഗതാഗതം വൈകാനിടയുണ്ട്. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.
ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറക്കില്ല. സര്‍ക്കാര്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും. പൊതുഗതാഗതമില്ലാത്തതില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. അധ്യാപകര്‍ പണിമുടക്കുന്ന സ്‌കൂളുകളിലെ പഠനം മുടങ്ങും. ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിക്കുമെങ്കിലും എ.ടി.എമ്മുകളെ ബാധിക്കില്ല.
ശബരിമല സര്‍വീസുകളെയും ടൂറിസം മേഖലയേയും ആശുപത്രി, വിമാനത്താവളം, വിവാഹം തുടങ്ങിയവയേയും ഒഴിവാക്കിയിട്ടുണ്ട്. മിനിമം വേതനം പതിനെണ്ണായിരം രൂപയാക്കുക, സാര്‍വ്വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്ത്.