കരുനാഗപ്പള്ളി: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. കരുനാഗപ്പള്ളി-ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയന്റ് ആര്‍ടിഒ നടപടിയെടുത്തത്.
കഴിഞ്ഞ 12-ന് വെളുത്തമണല്‍ ജങ്ഷന് സമീപമാണ് സംഭവം നടന്നത്. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെയാണ് കണ്ടക്ടര്‍ ബസില്‍ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയതെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. തുടര്‍ന്ന് അന്വേഷണം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തു.
ശേഷം ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി ജോയന്റ് ആര്‍ടിഒ അറിയിച്ചു.
Discussion about this post