കൊച്ചി: വഴിതെറ്റി വന്ന ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലാണ് സംഭവം. ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം.
ആധാര്‍ കാര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
also read: കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ വിപ്ലവ സൂര്യന്, വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാംജന്മദിനം
ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അനുസരിച്ച് പോലീസ് പരിശോധിച്ചപ്പോള്‍ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു.
മരിച്ച രണ്ടാമത്തെയാളും ചേരാനെല്ലൂര്‍ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയില്‍ വഴിതെറ്റി വന്ന് സ്കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post