ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന് വര്‍ഗീസ് (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിസിയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ശുചിമുറിയിലാണ് ലിസിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലിസിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്.
also read: വീട്ടില്‍ അതിക്രമിച്ചുകയറി ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, 26കാരന് 20 വര്‍ഷം കഠിനതടവ് ശിക്ഷ
ഗുരുതരാവസ്ഥയിലായിരുന്ന പൊന്നപ്പന് വര്‍ഗീസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ലിസി ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മരിച്ചത്. കഴിഞ്ഞ ദിവസംഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഈ സമയത്ത് ദമ്പതികളുടെ ഏക മകനും ഭാര്യയും 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരിക്കുകയായിരുന്നു.
also read: ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ
പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മകന് മാതാപിതാക്കള്‍ക്കായി ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അതു കൊണ്ടുവന്നപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വിനയ് സമീപത്തു താമസിക്കുന്ന ബന്ധു ജോര്‍ജിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രക്തം പുരണ്ട ഇരുമ്പു കമ്പി സമീപമുണ്ടായിരുന്നു. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്.
Discussion about this post