ആലപ്പുഴ: വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍. മൃതദേഹത്തിന് സമീപത്തായി ഭര്‍ത്താവിനെ കൈഞരമ്പു മുറിച്ച നിലയിലും കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65) ആണു മരിച്ചത്.
പൊന്നപ്പനെയാണ് സമീപത്തു കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലിസിയും പൊന്നപ്പനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
also read: കാലവര്‍ഷം പിന്മാറി, 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥ വകുപ്പ്
ഇവരുടെ മകന് ചേര്‍ത്തലയില്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഈ സമയം മകന് ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് ആരും വാങ്ങാതെ വന്നപ്പോള്‍ ഡെലിവറി ബോയി മകനെ വിളിച്ചു പറയുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മകന് സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണു തലയ്ക്കടിയേറ്റ നിലയില്‍ ലിസിയേയും കൈഞരമ്പു മുറിച്ച നിലയില്‍ പൊന്നപ്പനേയും കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൗത്ത് പോലീസ് ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസി മരിച്ചിരുന്നു.
Discussion about this post