പാലക്കാട്: പതിനേഴുവയസ്സുകാരനെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൂളിക്കടവിനു മുകളിലുള്ള കാട്ടില്‍ നിന്നാണ് ജയകുമാറിന്റെ മൃതശരീരം പോലീസ് കണ്ടെത്തിയത്. രണ്ട് ദിവസത്തോളമായി കുട്ടിയെ കാണാനില്ലായിരുന്നു.
കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് മൃതദേഹം കണ്ടെത്തിയത്.
ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. ശെല്‍വിയാണ് അമ്മ. വിനയന്‍ ജ്യേഷ്ഠ സഹോദരനാണ്.