പാലക്കാട്: എരുമേലി വാവരുപള്ളിയില്‍ ദര്‍ശനം നടത്താന്‍ എത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്നാടില്‍ നിന്നുള്ള യുവതികളാണ് അറസ്റ്റിലായത്. തമിഴ് മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വച്ചാണ് യുവതികള്‍ അറസ്റ്റിലായതെന്നാണ് സൂചന.
തമിഴ്നാടില്‍ നിന്നുള്ള യുവതികള്‍ വാവര് പള്ളിയില്‍ സന്ദര്‍ശനം നടത്തുമെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ചെക് പോസ്റ്റുകളില്‍ ഉണ്ടായിരുന്നത്. കലാപം സൃഷ്ടിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്. തമിഴ് മക്കള്‍ കക്ഷി തമിഴാനാട്ടിലെ തീവ്ര ഹിന്ദു സംഘടനയാണ്.
യുവതികള്‍ക്കൊപ്പം പുരുഷന്മാരും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.