വടകരയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ വീടിന് നേരെ ബോംബേറ്

വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറ് ഉണ്ടായത്.

കോഴിക്കോട്: വടകരയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറ് ഉണ്ടായത്.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണഅ പ്രതിയുടെ വീടിന് നേരെ ബോംബേറ് ഉണ്ടായത്.

Exit mobile version