തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ സിസേറിയന് പിന്നാലെ യുവതി മരിച്ചു. ചൊവ്വര സ്വദേശി ശില്പയാണ്(24) മരിച്ചത്. അടിമലത്തുറ സ്വകാര്യ ആശുപത്രിയിലായിരുന്നു സിസേറിയന്.
ചികിത്സാ പിഴവാണ് മരണത്തിനു കാരണമെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയില്‍ ആംബുലന്‍സ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കുടുംബം പറയുന്നു.
ആശുപത്രിക്കെതിരെ പോലീസില്‍ പരാതി നല്കി. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post