ആലപ്പുഴ: നാലാം മാസത്തില്‍ അമ്മ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഡോക്ടറുടെ കുപ്പായമണിയുന്നു. ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
21 വര്‍ഷം മുമ്പ് ദയയെ ഹോപ് വില്ലേജില്‍ ഏല്‍പ്പിച്ചിട്ടു പോയതാണ് ദയയുടെ അമ്മ. പിന്നീട് ഹോപ്പിന്റെ സംരക്ഷണത്തിലാണ് ദയ വളര്‍ന്നത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദയയുടെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് പഠിച്ച് ഡോക്ടറാകണം എന്നത്.
പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സിന് പഠിക്കുന്ന സമയത്ത്, ഹോപ് വില്ലേജ് ഡയറക്ടര്‍ ശാന്തിരാജ് കോളേങ്ങാടിന് കൊല്ലത്തെ ഇന്‌സ്‌പെയര്‍ എജ്യുക്കേഷന്‍ എന്ന് ഏജന്‍സിയില്‍ നിന്ന് ആ ഫോണ്‍ വിളി എത്തി.
ദയക്ക് വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങിനെ ജോര്‍ജിയയിലെ ടീച്ചിങ് യൂണിവേഴ്‌സിറ്റി ഓഫ് ജിയോമെഡില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചു. ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള ദയ അടുത്തയാഴ്ച ജോര്‍ജിയയിലേക്ക് തിരിക്കും.
ആരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നിടമാണ് ആലപ്പുഴയിലെ ഹോപ് വില്ലേജ്. ഇത് അനാഥരായ നിരവധി കുഞ്ഞുങ്ങളുടെ അത്താണിയാണ്.