ഹരിപ്പാട്: ക്ഷേത്രത്തില്‍ എത്തുന്ന കൊച്ചു കുട്ടികളുടെ കാലിലെ പാദസരം മോഷ്ടിക്കുന്ന സ്ത്രീ പിടിയില്‍. കൊല്ലം നെടുങ്ങോലം കട്ടിലായത്തുവിള രമ (66) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ രണ്ടു കുഞ്ഞുങ്ങളുടെ പാദസരവും വീട്ടമ്മയുടെ നാല് പവന്റെ മാലയും മോഷണം പോയിരുന്നു.
കുട്ടികളുടെ പാദസരം കാണാതായതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രമ പാദസരം മോഷ്ടിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഇന്നലെ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം മഫ്ത്തിയില്‍ ക്ഷേത്രത്തിലെത്തി. കുഞ്ഞുങ്ങളുമായി എത്തുന്നവരുടെ കൂടെ രമയെ കണ്ടതിനെ തുടര്‍ന്നു പോലീസ് പിടികൂടുകയായിരുന്നു.
ക്ഷേത്രത്തില്‍ എത്തിയ കൊച്ചു കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ചതിന് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ രമയ്ക്കെതിരെ നാല് കേസുകള്‍ നിലവിലുണ്ട്.
അതേസമയം നേരത്തെ വീട്ടമ്മയുടെ മാല മോഷണം നടത്തിയത് തമിഴ് സ്ത്രീകളാണെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post