പത്തനംതിട്ട: സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെയാണ് കാണാതായത്.
സജിയെ കാണാതായിട്ട് രണ്ടാഴ്ചയാവുകയാണ്. സംഭവത്തില്‍ പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വൈകീട്ടാണ് സംഗീതിനെ കാണാതാവുന്നത്.
also read: ഡിസ്‌പ്ലേ പൊട്ടിയാല്‍ ഇനി സ്വയം ശരിയാക്കാം: സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേയുമായി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു
സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയതാണ് സംഗീത്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.
തുടര്‍ന്ന് വീട്ടുകാര്‍ പ്രദീപിനെയും കോള്‍ ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. പിന്നീട് പ്രദീപിനെ ബന്ധപ്പെട്ടപ്പോള്‍ ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പറയുന്നത്.
കൂടാതെ സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു എന്നാണ് പ്രദീപ് പോലീസിനോടും പറയുന്നത്. ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു.
അതേസമയം സംഗീതിനെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.